പച്ചക്കറിവിളകളില്‍, ഇലകളുടെ അടിവശത്ത് വെളുത്തനിറത്തില്‍ കൂട്ടമായി കണ്ടുവരുന്ന മീലിമൂട്ടകളെ നിയന്ത്രിക്കുന്നതിനായി സോപ്പുലായനി തളിച്ച ശേഷം 2% വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ 5 മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികള്‍ 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തുതളിക്കുക. അല്ലെങ്കില്‍ ലേക്കാണിസിലിയം ലാക്കാനി 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു തളിക്കുക.