വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്തിന്റെ എല്ലാ മേഖലയുടെയും സമഗ്ര വികസനത്തിനായി 27.99 കോടി രൂപയുടെ വരവും 27.68 കോടി രൂപയുടെ ചിലവും 30,68,980 ലക്ഷം രൂപ മിച്ചവും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്. കര്‍ഷകര്‍ക്ക് ജൈവവളം നല്‍കുന്നതിന് പതിനഞ്ച് ലക്ഷം രൂപയും ജനസേചന പടുതാകുളത്തിന് ഒരു ലക്ഷം രൂപയും കാലീത്തീറ്റ സബ്സിഡിക്കായി ഏഴ് ലക്ഷം രൂപയും കന്നുകാലികള്‍ക്കുള്ള ധാതു ലവണത്തിനായി രണ്ടര ലക്ഷം രൂപയും കറവ പശു വിതരണത്തിനായി നാലര ലക്ഷം രൂപയും മൃഗാശുപത്രികള്ക്കു മരുന്നു വാങ്ങുന്നതിന് നാലു ലക്ഷം രൂപയും നീക്കി വച്ചു. തരിശ് ഭൂമികള്‍ റബ്ബര്‍ തോട്ടം മാതൃകയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനും കാലാവസ്ഥ വ്യതിയാനം തടയുവാനും ഫലവൃക്ഷ തോട്ടങ്ങള്‍ പിടിപ്പിക്കുന്നതിന് ടോക്കണായി രണ്ട് ലക്ഷം രൂപയും മണ്ണ് പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിന് ഒരു ലക്ഷം രൂപയും മുറ്റത്ത് ഒരു മീന്‍ തോട്ടത്തിന് നാല്പതിനായിരം രൂപയും അലങ്കാരം മത്സ്യകൃഷിക്ക് അന്‍പതിനായിരം രൂപയും നീക്കി വെച്ചിട്ടുണ്ട്. മട്ടുപ്പാവ് കൃഷിക്കായി ചട്ടികള്‍ നല്‍കുന്നതിന് ആറര ലക്ഷം രൂപയും കുടുംബശ്രീ അംഗങ്ങള്‍ക്ക് മുട്ടക്കോഴി വിതരണത്തിനായ് മൂന്നര ലക്ഷം രൂപയും ഹൈബ്രിഡ് പച്ചക്കറികള്‍ നല്‍കുന്നതിന് രണ്ട് ലക്ഷം രൂപയും നീക്കിവെച്ചു.