Menu Close

കശുമാവുകൃഷി വികസനത്തിനായി വിവിധ പദ്ധതികള്‍

കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി, കശുമാവുകൃഷി വികസനത്തിനായി ഈ സാമ്പത്തിക വര്‍ഷം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു.

മുറ്റെത്താരു കശുമാവ് പദ്ധതി – കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡൻസ് അസോസിയേഷനുകള്‍, കശുവണ്ടി തൊഴിലാളികള്‍, സ്കൂൾ – കോളജ് വിദ്യാര്‍ത്ഥികള്‍, അഗ്രികള്‍ച്ചര്‍ ക്ലബ്ബുകൾ എന്നിവര്‍ക്കായി കശുമാവുകൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പദ്ധതി. പൊക്കം കുറമ, അധികം പടരാത്ത, വീട്ടുമുറ്റത്ത് നിയന്ത്രിച്ചു വളര്‍ത്താവുന്ന കശുമാവിൻതൈകള്‍ സൗജന്യമായി നല്‍കും.

കശുമാവ് പുതുക്കൃഷി – പദ്ധതി പ്രകാരം കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി നല്‍കും.

അതിസാന്ദ്രത കൃഷി – ഒരു നിശ്ചിത സ്ഥലത്ത് നടീല്‍ അകലം കുറച്ച് തൈകളുടെ എണ്ണം കൂട്ടി തുടക്കം മുതല്‍ ആദായം കൂടുതല്‍ കിട്ടാൻ വേണ്ടിയുള്ള കൃഷി രീതിയാണിത്. തൈകള്‍ നടാനുള്ള ഗ്രാഫ്റ്റുകള്‍ സൗജന്യമായി നല്‍കും. തൈകള്‍ നശിച്ചു പോയാല്‍ കര്‍ഷകർ സ്വന്തം ചെലവില്‍ തൈകള്‍ വാങ്ങി നട്ടാല്‍ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. ഒരേക്കറെങ്കിലും കൃഷി ചെയ്യുന്നവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. അതീവ സാന്ദ്രതകൃഷി -ഡിസിആര്‍ പുതൂര്‍ (ഐസിഎആര്‍), സിആര്‍ എസ് മാടക്കത്തറ (കെഎയു) എന്നീ കശുമാവ് ഗവേഷണ കേന്ദ്രങ്ങള്‍ വഴി കിട്ടുന്ന മേല്‍ത്തരം കശുമാവ് ഗ്രാഫ്റ്റുകൾ ഉപയോഗിച്ച് ഒരു ഹെക്ടര്‍ സ്ഥലത്തുനിന്ന് ഒരു മെട്രിക് ടണ്‍ കശുവണ്ടി സ്ഥിരമായി ഉല്പാദിപ്പിക്കാൻ സഹായിക്കുന്ന കൃഷി സമ്പ്രദായമാണ് അതീവസാന്ദ്രത കൃഷി.

തേനീച്ച കോളനി – കശുമാവ് പരപരാഗണം പരിപോഷിക്കുന്നതിന്‍റെ ഭാഗമായി 3 വര്‍ഷം പ്രായം കഴിഞതും ഉല്പാദനം തുടങ്ങിയതുമായ മരങ്ങള്‍ക്ക് 1 ഹെക്ടറിന് 25 തേനീച്ച കോളനികള്‍ സബ്സിഡി നിരക്കില്‍ നല്‍കും. ഒരേക്കര്‍ മുതല്‍ 10 ഏക്കര്‍ വരെ കൃഷിയുള്ള കര്‍ഷകര്‍ക്കാണ് ഈ ആനുകൂല്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 474 2760456, 9446307456, 9496045000 എന്നീ ഫോണ്‍ നമ്പരുകളിലോ, ksaumavukrishi@gmail. com, cashew culivtation@gmall, com എന്നീ ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.