കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവും വിപണനവും അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന വൈഗ അന്താരാഷ്ട്ര ശില്പശാലയുടെയും കാര്‍ഷിക പ്രദര്‍ശനങ്ങളുടെയും പ്രചരണാര്‍ത്ഥം ഒരു ലോഗോ തയ്യാറാക്കുന്നതിനായി മത്സരാടിസ്ഥാനത്തില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തികളില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. തയ്യാറാക്കിയ ലോഗോ പി. എന്‍. ജി. ഫോര്‍മാറ്റില്‍ 18/10/2023ന് 3 മണിക്ക് മുന്‍പായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ piofibtvm@gmail.com എന്ന ഈ-മെയില്‍ വിലാസത്തില്‍ അയച്ചുതരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 -2318186 എന്ന നമ്പറില്‍ ബന്ധപ്പെടുക. മികച്ച ലോഗോയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സ്വീകരിക്കുന്നതാണ്. തെരഞ്ഞെടുക്കുന്ന മികച്ച ലോഗോയ്ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ് നല്‍കുന്നതാണ്