ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി 2024 ഓഗസ്റ്റ് 1 മുതൽ ആരംഭിക്കാനിരുന്ന കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് അഞ്ചാം ഘട്ടത്തിന്‍റെയും ചര്‍മ്മമുഴ രോഗപ്രതിരോധ കുത്തിവയ്ച് രണ്ടാം ഘട്ടത്തിന്‍റെയും സംയുക്ത വാക്സിനേഷന്‍ യജ്ഞം സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ മൂലം 2024 ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റി. അഞ്ച് മുതല്‍ ഉള്ള 30 പ്രവൃത്തി ദിവസങ്ങളില്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള വാക്സിനേഷന്‍ ടീമുകള്‍ കര്‍ഷകരുടെ വീടുകളില്‍ എത്തി വാക്സിനേഷന്‍ നടത്തും.
ജന്തുരോഗപ്രതിരോധ കുത്തിവയ്പ് ഓഗസ്റ്റ് 5 മുതൽ
