Menu Close

വാകിസിനേഷന്‍ ക്യാമ്പയിന്‍ തീയതി നീട്ടി

വാക്സിനേഷന്‍ ക്യാമ്പെയ്ന്‍ 2024 ആഗസ്റ്റ് 5 മുതല്‍ 2024 സെപ്റ്റംബര്‍ 13 വരെ 30 പ്രവര്‍ത്തി ദിവസങ്ങളായി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കി വന്നു. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് 2024 സെപ്റ്റംബര്‍ 12 വരെ ആകെ പോപ്പുലേഷന്‍ 62.65% LSD പ്രതിരോധ കുത്തിവയ്പ്പ് ആകെ പോപ്പുലേഷന്റെ 63.71 % ഉരുക്കളെ മാത്രമാണ് വാക്സിനേറ്റ് ചെയ്തിട്ടുള്ളത്. ടാര്‍ജെറ്റ് അച്ചീവ് ചെയ്യുന്നതിന് വേണ്ടി വാക്സിനേഷന്‍ ക്യാമ്പയിന്‍ കാലയളവ് നീട്ടി നല്‍കുവാന്‍ ജില്ലകള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. മേല്‍ സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും 10 പ്രവര്‍ത്തി ദിവസങ്ങള്‍ കൂടി (2024 സെപ്റ്റംബര്‍ 18 മുതല്‍ 2024 സെപ്റ്റംബര്‍ 30 വരെ) വാകിസിനേഷന്‍ ക്യാമ്പയിന്‍ നീട്ടി നല്‍കിയിരിക്കുന്നു. പശുധന്‍ എന്‍ട്രികൂടി യഥാസമയം ചെയ്യേണ്ടതാണെന്നും അറിയിക്കുന്നു.