വെള്ളായണി കാര്‍ഷിക കോളേജിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്മെന്റ്, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ജനറ്റിക്സ്&പ്ളാന്റ് ബ്രീഡിങ് വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി നെറ്റ് യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം തിരുവനന്തപുരത്തുള്ള വെള്ളായണി കാര്‍ഷിക കോളേജ് ഓഫീസില്‍ 2024 നവംബർ 22, 23 തീയതികളില്‍ ഹാജരാകേണ്ടതാണ്. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കുന്നതാണ്. വിശദാംശങ്ങള്‍ക്കു www.kau.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.