ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രം (ഐ.ഐ.എസ്.ആര്) പുതുതായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയിലൂടെ കുമ്മായവും ട്രൈക്കോഡെര്മയും സംയോജിപ്പിച്ച് ഒറ്റ ഉല്പന്നമായി ‘ട്രൈക്കോലൈം’ എന്ന പേരില്‍ പുറത്തിറക്കുന്നു. കുമ്മായം അടിസ്ഥാനമാക്കിയുള്ള ഈ മിശ്രിതം ചെടികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മണ്ണിലെ അമ്ലതയെ നിയന്ത്രിക്കുകയും രോഗാണുക്കളില്‍ നിന്നും വിളകളെ സംരക്ഷിക്കുകയും ചെയ്യുന്നു. മണ്ണിന്റെ ഘടനമെച്ചപ്പെടുത്തുന്നതിനും വിളകള്‍ക്കാവശ്യമായ പോഷകലഭ്യത ഉറപ്പുവരുത്തുന്നതിനും ഇത് സഹായിക്കും
ചെടികൾളുടെ വളർച്ചയ്ക്ക് ‘ട്രൈക്കോലൈം’
