Menu Close

ട്രീ ബാങ്കിംഗ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി വൃക്ഷം വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയായ ട്രീ ബാങ്കിംഗ് പദ്ധതിക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ജില്ലയിൽ സ്വന്തമായി ഭൂമിയുള്ളവർക്കും കുറഞ്ഞത് 15 വർഷം ലീസിന് ഭൂമി കൈവശമുള്ളവർക്കും ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുമായി ആലപ്പുഴ, ചെങ്ങന്നൂർ സോഷ്യൽഫോറസ്ട്രി റെയിഞ്ച് ഓഫീസുകളിൽ രജിസ്റ്റർ ചെയ്യാം. സർക്കാർ നിശ്ചയിച്ചിട്ടുള്ള വൃക്ഷതൈകളായ ചന്ദനം, തേക്ക്, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കുമ്പിൾ, കരിമരുത്, കമ്പകം, വെൺതേക്ക്, ഈട്ടി മുതലായ വൃക്ഷതൈകൾ നട്ട് വളർത്തുന്ന വ്യക്തികൾക്ക് തൈ നട്ട് മൂന്ന് വർഷം മുതൽ 15 വർഷം വരെ ധനസഹായം ലഭിക്കും. 15 വർഷം പൂർത്തിയായതിനു ശേഷം സ്ഥലം ഉടമയ്ക്ക് മരങ്ങൾ സോഷ്യൽ ഫോറസ്ട്രി ഓഫീസിൻ്റെ അനുമതിയോടെ ആവശ്യാനുസരണം മുറിച്ച് ഉപയോഗിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യാം. അവസാന തീയതി ജൂൺ 20. വിശദവിവരങ്ങൾക്ക് കൊമ്മാടി അസിസ്റ്റന്റ്റ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസ് 0477-2246034.