തൃശൂര്‍, എളവള്ളി കൃഷിഭവനില്‍ ടിഷ്യുക്കള്‍ച്ചര്‍ വാഴത്തൈകള്‍ വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഒരുകോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്. സ്വര്‍ണ്ണമുഖി വിഭാഗത്തില്‍പ്പെട്ട 350 ടിഷ്യൂക്കള്ച്ചര് വാഴത്തൈകളും ഞാവല്‍, നാരകം, നെല്ലി, മാവ്, മാതളം എന്നിവയുടെ തൈകളുമാണ് നല്‍കിയത്. അമ്പതുശതമാനം സബ്സിഡിയോടെയാണ് കര്‍ഷകര്‍ക്കു വിതരണം നടത്തിയത്. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ്, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് ടി.സി മോഹനന്, ഗ്രാമപഞ്ചായത്ത് അംഗം ലിസി വര്‍ഗീസ്, അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കെ. ഗിരിജ, കൃഷി അസിസ്റ്റന്റ്മാരായ പി.ആര് ശുഭ, എം.എസ് ശ്രീനിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ വിതരണം ചെയ്തു
