Menu Close

ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകള്‍ വില്പ്പനക്ക്

കൃഷി വകുപ്പിന്‍റെ കീഴില്‍, ഗുണമേന്മയുള്ള മെച്ചപ്പെട്ടയിനം ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകള്‍ ഉല്പാദിപ്പിച്ചു കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന ഒരു പ്രധാന സ്ഥാപനമാണ് കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ബയോ ടെക്നോളജി ആന്‍റ് മോഡല്‍ ഫ്ലോറികള്‍ച്ചര്‍ സെന്‍റര്‍. (BMFC). വിവിധ ഇനങ്ങളില്‍പ്പെട്ട ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകള്‍ ഇവിടെ വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദിപ്പിച്ചു വിതരണം ചെയ്തുവരുന്നു. നിലവില്‍ നേന്ത്രന്‍, ചെങ്കദളി, ഗ്രാന്‍നെയ്ന്‍ ഇനങ്ങളുടെ ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകള്‍ വില്പ്പനക്ക് ലഭ്യമാണ്. വാഴയൊന്നിന് 20 രൂപയാണ്. ഫോൺ – 0471 – 2413739, ഇ-മെയില്‍ – bmfctvm@yahoo.co.in