ഇലകളിൽ കാണപ്പെടുന്ന പുള്ളികളാണ് ഈ രോഗത്തിൻറെ പ്രധാന ലക്ഷണം. ഇലകളിൽ നേർത്ത പുള്ളികളാണ് ആദ്യം കണ്ടു തുടങ്ങുക പിന്നീട് അത് വളർന്നു അർദ്ധവൃത്താകൃതിയിൽ തവിട്ടു കറുപ്പ് നിറത്തോടെയുള്ളതായി മാറുന്നു. ഇല പതിവിലും നേരത്തെ ഉണങ്ങി പോകുന്നു. ഇവയെ നിയന്ത്രിക്കാനായി രോഗം വരുന്നത് തടയുന്നതിന് സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ തളിക്കുക ഹെക്സാകൊണാസോൾ 1 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ പ്രോപ്പികോണാസോൾ 1 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി തളിക്കുക.