തൃശൂർ ജില്ലയിലെ കൈപ്പമംഗലം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
കൈപ്പമംഗലത്തിലെ കാര്‍ഷികപുരോഗതി
✓ 2 വിളാരോഗ്യ പരിപാലനകേന്ദ്രങ്ങൾ ആരംഭിച്ചു.
✓ മതിലകം കേന്ദ്രീകരിച്ച് അഗ്രോ സർവീസ് സെന്റർ.
✓ രണ്ട് കാർഷിക കർമ്മസേനകൾ ആരംഭിച്ചു.
✓ 4 ഇക്കോഷോപ്പുകൾ.
✓ 20 ഹെക്ടറിൽ തരിശുനിലകൃഷി.
✓ 121 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.
✓ 70 മാതൃകാകൃഷിത്തോട്ടങ്ങൾ ആരംഭിച്ചു.
✓ പുതിയ 2200 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
✓ RIDF പദ്ധതിയിൽ 1.59 കോടി രൂപയ്ക്ക് ശ്രീനാരായണപുരത്ത് ജലസേചനക്കുളം നവീകരിച്ചു.
✓ ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം 7 നൂതന സംരംഭങ്ങൾ ആരംഭിച്ചു.
✓ 600 ഹെക്ടറിൽ ജൈവകൃഷി.
✓ 3 മൊബൈൽ നാളികേര സംഭരണകേന്ദ്രങ്ങൾ ആരംഭിച്ചു.