തൃശൂർ ജില്ലയിലെ ഒല്ലൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
ഒല്ലൂരിലെ കാര്‍ഷികപുരോഗതി
✓ ‘ഒല്ലൂർ കൃഷിസമൃദ്ധി’ പദ്ധതി പുതിയ തലങ്ങളിലേക്ക് ഉയർന്നു.
✓ 3 കോടി രൂപ ചെലവിൽ കണിമംഗലം പാടശേഖരത്തിന്റെ അടിസ്ഥാനസൗകര്യ വികസനം നടത്തി.
✓ 21.43 കോടി രൂപ ചെലവിൽ കണ്ണാറയിൽ ബനാന ഹണി പാർക്ക് പ്രവർത്തനക്ഷമമാകുന്നു.
✓ 41.57 ഹെക്ടറിൽ പുതുകൃഷി.
✓ 111 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.
✓ 60 മാതൃകാകൃഷിത്തോട്ടങ്ങൾ ആരംഭിച്ചു.
✓ പുതിയ 3190 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
✓ മണ്ഡലത്തിലുൾപ്പെടുന്ന കോൾനിലങ്ങളുടെ അടിസ്ഥാനവികസനത്തിനായി 5.15 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കി.
✓ 4 നാളികേര സംഭരണകേന്ദ്രങ്ങൾ ആരംഭിച്ചു.
✓ 3 കേരഗ്രാമങ്ങൾ ആരംഭിച്ചു.
✓ 80 ഹെക്ടറിൽ ജൈവകൃഷി.
✓ 3 വിളാരോഗ്യപരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു.
✓ ഒരു കൃഷിഭവൻ- ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം 25 മൂല്യവർദ്ധിതോത്പന്നങ്ങൾ നിർമിച്ചു.