Menu Close

റബര്‍ കൃഷി ചെയ്തവര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

2023-24 വര്‍ഷങ്ങളില്‍ റബര്‍ കൃഷി ചെയ്തവര്‍ക്ക് ധനസഹായത്തിന് റബര്‍ ബോര്‍ഡിന്റെ www.rubberboard.org.in എന്ന സൈറ്റില്‍ 2024 നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 25 സെന്റ് മുതല്‍ രണ്ടര ഏക്കര്‍ വരെയുള്ള തോട്ടം ഉടമകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷയോടൊപ്പം തോട്ടത്തിന്‍റെ സ്വയം തയാറാക്കിയ പ്ലാന്‍, ആധാര്‍ ബന്ധിപ്പിച്ച ബാങ്ക് പാസ് ബുക്കിന്‍റെ അക്കൗണ്ട് നമ്പറും ഐ എ ഫ്എസ്സിയും ഉള്‍പ്പെട്ട കോപ്പി, ആധാര്‍ കോപ്പി, ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ്, തൈ വാങ്ങിയ ബില്ല്, നോമിനിയുണ്ടെങ്കില്‍ അതിന്‍റെ രേഖ എന്നിവയും സമര്‍പ്പിക്കണം. ഒന്നാം വര്‍ഷം തൈ വില ഉള്‍പ്പെടെ 30,000 രൂപയും മൂന്നാം വര്‍ഷം പതിനായിരം രൂപയും ലഭിക്കും.