Menu Close

തിരുവനന്തപുരം ജില്ലാ ക്ഷീരകർഷക സംഗമം 2025-26

തിരുവനന്തപുരം ജില്ല ക്ഷീരകർഷക സംഗമം 2025-26 നെല്ലിമൂട് ആർ.വി.എം ആഡിറ്റോറിയത്തിൽ വച്ച് വിവിധ പരിപാടികളോടെ 2025 ഒക്ടോബർ 6,7,8 തീയതികളിലായി നടന്നു വരുന്നു. പ്രസ്തു‌ത പരിപാടിയിൽ വിളംബര ഘോഷയാത്ര, കന്നുകാലി പ്രദർശനം, മൃഗസംരക്ഷണ ക്ഷീരവികസന കാർഷിക എക്‌സിബിഷൻ, ക്ഷീരസംഗമം, സെമിനാറുകൾ, ശില്‌പശാല, ഡെയറി ക്വിസ്, ക്ഷീരകർഷകരെ ആദരിക്കൽ, അവാർഡ്‌ദാനം, കലാസന്ധ്യ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ മൂന്നാം ദിവസമായ ഇന്ന് (08-10-2025) ജില്ലാ ക്ഷീരകർഷക സംഗമം 2025-26ൻ്റെ ഉദ്ഘാടനം നെയ്യാറ്റിൻകര മല കെ. ആൻസലൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ.അനിൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിക്കുന്നു. ഈ ചടങ്ങിൽ എം.പി ശശി തരൂർ, കോവളം MLA അഡ്വ. എം.വിൻസൻറ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഡി. സുരേഷ്‌കുമാർ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, സഹകാരികൾ, ഉദ്യോഗസ്ഥ പ്രമുഖർ, ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുക്കുന്നു.