കന്നുകാലിക്കര്‍ഷകര്‍
അന്തരീക്ഷത്തിലെ ചൂട് കൂടി വരുന്നതിനാല്‍ കന്നുകാലികള്‍ക്ക് ധാരാളം തണുത്ത വെള്ളം കൊടുക്കണം.
അതിരാവിലെയും വൈകിട്ടും പുല്ല്, വൈക്കോല്‍ മുതലായ പരുഷാഹാരങ്ങള്‍ നല്‍കുക.
വെയില്‍ കനത്തുവരുമ്പോള്‍ നേരിട്ട് സൂര്യാഘാതം ഏല്‍ക്കാത്ത രീതിയില്‍ കന്നുകാലികളെ മാറ്റിക്കെട്ടുക.
മത്സ്യക്കര്‍ഷകര്‍
ചൂട് കൂടുതലുള്ള സമയമായതിനാല്‍ പടുത കൊണ്ടുണ്ടാക്കിയ കുളത്തില്‍ മത്സ്യകൃഷി ചെയ്യുന്ന കര്‍ഷകര്‍ ടാങ്കിനുമുകളിലായി പച്ചഷെയ്ഡ് നെറ്റ് അല്ലെങ്കില്‍ ഷീറ്റ് കെട്ടണം. വെള്ളത്തിന്റെ ഊഷ്മാവ് വെയിലേറ്റ് കൂടുന്നത് തടയുവാന്‍ ഇത് അത്യന്താപേക്ഷിതമാണ്.
കോഴിക്കര്‍ഷകര്‍
കോഴിക്കൂടുകള്‍ പൂര്‍ണമായും ഇരുമ്പിന്റെ വല കൊണ്ട് നിര്‍മ്മിച്ചതാണെങ്കില്‍ വശങ്ങളില്‍ തണല്‍ നല്‍കാന്‍ ശ്രദ്ധിക്കുക.
കോഴിക്കൂടിനുള്ളില്‍ കുടിക്കാന്‍ ധാരാളം വെള്ളം വച്ചുകൊടുക്കുക.