ഒരു കർഷകനും വിളവെടുത്ത ഉൽപ്പന്നം വിൽക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ ഇടവിള കൃഷി വിളവെടുപ്പ്, നടീൽവസ്തുക്കളുടെ സംഭരണം, ഗ്രാമവിള പദ്ധതി പ്രഖ്യാപനം, ഇടവിള കിറ്റ് വിതരണോദ്ഘാടനം എന്നിവ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പത്തിയൂർ ഗ്രാമപഞ്ചായത്ത് തങ്ങളുടെ നാടിൻ്റെ കാർഷിക പ്രാധാന്യം തിരിച്ചറിഞ്ഞ് ജനങ്ങളെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു. പത്തിയൂരിന്റെ ഓരോ ഇടങ്ങളിലും കൃഷി ചെയ്തപ്പോൾ വളരെയധികം ഉൽപ്പന്നങ്ങൾ വിളവെടുക്കാൻ സാധിച്ചു മന്ത്രി പറഞ്ഞു.
കേരളത്തിൽ 35% – 40% ക്യാൻസറിനു കാരണം ഭക്ഷണരീതിയാണ്. നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭക്ഷണത്തിൽ ശ്രദ്ധിക്കുക എന്നുള്ളതാണ്. പച്ചക്കറികൾ നാം ഉൽപ്പാദിപ്പിച്ചാൽ നമുക്ക് ആരോഗ്യം ഉറപ്പാക്കാം എന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ പത്തിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.ഉഷ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് മനു ചെല്ലപ്പൻ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി ടീച്ചർ, കെ.ജി സന്തോഷ്, ജി. ഉണ്ണികൃഷ്ണൻ, എം. ജനുഷ, മണി വിശ്വനാഥ്, സിന്ധു മധുകുമാർ, ബി. പവിത്രൻ, അനിതാ രാജേന്ദ്രൻ, എൽ പ്രീത , ജനപ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.