സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഇടുക്കി – പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ വച്ച് 2024 ഒക്ടോബർ 16, 17, 18 തീയതികളിൽ ഇടുക്കി ജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തുന്നു. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. അന്നേ ദിവസങ്ങളിൽ രാവിലെ 9 മണിക്ക് സിറ്റിംഗ് ആരംഭിക്കും. പ്രസ്തുത തീയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണ്.