കാസറഗോഡ് ജില്ലയിലെ പേവിഷബാധ പ്രതിരോധവാക്സിന്റെ ദൗര്‍ലഭ്യം പരിഹരിച്ചുകൊണ്ട് ജില്ലയ്ക്ക് കേരള സര്‍ക്കാര്‍ അനുവദിച്ച 40000 ഡോസ് വാക്സിന്‍ എല്ലാ മൃഗശുപത്രികളിലും ഇപ്പോള്‍ ലഭ്യമാണ്. ഓമനമൃഗങ്ങളുടെ പ്രതിരോധ കുത്തിവെപ്പിനായി ഇനിമുതല്‍ പുറത്തുനിന്ന് വാക്സിന്‍ വാങ്ങേണ്ടതില്ലെന്നും മൃഗാശുപത്രികളെ സമീപിക്കാവുന്നതാണെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
കാസറഗോഡിലെ പേവിഷബാധ പ്രതിരോധ വാക്സിന്റെ ദൗര്‍ലഭ്യം പരിഹരിച്ചു
