Menu Close

‘പ്രകൃതി പാഠം’ പദ്ധതി ജൂൺ 4ന് ആരംഭിക്കും

പ്രകൃതി പാഠം’ പദ്ധതി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും സംസ്ഥാന ഭൂവിനിയോഗ ബോർഡ് സംസ്ഥാനത്തെ കർഷകർക്കായി നടപ്പിലാക്കുന്ന ‘പ്രകൃതി പാഠം’ പദ്ധതി ജൂൺ 4ന് രാവിലെ 10 മണിക്ക് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ കൂത്തമ്പലത്തിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. വി. കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷനാകും. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ കർഷകരും ശാസ്ത്രജ്ഞരും സന്നദ്ധപ്രവർത്തകരും ഒരുമിക്കുന്ന ആശയവിനിമയ സദസ്സ് സംഘടിപ്പിക്കുകയാണ് ലക്ഷ്യം. കർഷകരുടെയും ശാസ്ത്രജ്ഞരുടെയും ആശയ കൈമാറ്റം എന്നതിലുപരി കർഷകരുടെയും ശാസ്ത്രജ്ഞരുടെയും പ്രകൃതി സംരക്ഷണ കൂട്ടായ്‌മ രൂപപ്പെടുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.