Menu Close

മൊബൈല്‍ ടെലിവെറ്ററിനറി യൂണിറ്റ് വീട്ടുമുറ്റത്ത് എത്തും

വളര്‍ത്തുമൃഗങ്ങളുടെ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും വീട്ടുപടിക്കല്‍ ആധുനിക സൗകര്യങ്ങളോടെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലെ മുവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്കില്‍ എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മൊബൈല്‍ ടെലി വെറ്ററിനറി യുണിറ്റ് ക്യാംപ് ചെയ്ത് സേവനം ലഭ്യമാക്കും. എക്സ്റേ സ്കാനിങ് മെഷീന്‍, പശുവിനെ ഉയര്‍ത്തുന്ന യന്ത്രം എന്നിവ സജ്ജീകരിച്ച മൃഗസംരക്ഷണ വകുപ്പിന്‍റെ മൊബൈല്‍ ടെലിവെറ്ററിനറി യൂണിറ്റ് വീട്ടുമുറ്റത്ത് എത്തും. ഫോണ്‍ – 0485 2833301.