പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയായ കന്നുകാലികളുടെ വന്ധ്യതാനിവാരണക്യാമ്പ് മിഷന്‍ നന്ദിനി പഞ്ചായത്ത് അംഗം ലതാകുമാരി ഉദ്ഘാടനം ചെയ്തു. കുന്നന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ക്യാമ്പില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മധുസൂദനന്‍ നായര്‍ അധ്യക്ഷനായി. മല്ലപ്പള്ളി ആര്‍.എ.സി അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ ഡോ. ജെസി ജോര്‍ജ് പദ്ധതി വിശദീകരണം നടത്തി. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ പി. എസ് അജേഷ് കര്‍ഷകര്‍ക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. സി മാത്യു, വെറ്റിനറി സര്‍ജന്‍ ഡോ. പ്രീതി മേരി എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
മിഷന്‍ നന്ദിനി ഉദ്ഘാടനം ചെയ്തു
