Menu Close

ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

കൈപ്പറമ്പ് ഗ്രാമപഞ്ചായത്തും ക്ഷീരവികസന വകുപ്പും സംയോജിതമായി നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതി സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. കർഷകർക്ക് നിരവധി ആനുകൂല്യങ്ങൾ നൽകി കൊണ്ട് 2024 -25 സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ക്ഷീര ഗ്രാമം.

കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഉഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ എം ലെനിൻ സ്വാഗതം ആശംസിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീല രാമകൃഷ്ണൻ മുഖ്യാതിഥിയായി. ക്ഷീരവികസന വകുപ്പ് ഡയറക്ടർ എൻ വീണ പദ്ധതി വിശദീകരിച്ചു.

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതി ജോസഫ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത ഉമേഷ്, ബ്ലോക്ക് പഞ്ചായത്തംഗം പി വി ബിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ മേരി പോൾസൺ, യു വി വിനീഷ്, മിനി പുഷ്കരൻ, സ്നേഹ സജിമോൻ, ബീന ബാബുരാജ്, പ്രമീള സുബ്രഹ്മണ്യൻ, പഞ്ചായത്ത് സെക്രട്ടറി എം പ്രദീപ് കുമാർ, ഡയറി ഇൻസ്ട്രക്ടർ ശ്രീനാഥ്, ക്ഷീരസംഘം പ്രസിഡണ്ട് മാരായ വി ജി ഗോകുലൻ, സി ജി ശാന്തകുമാർ എന്നിവർ സംസാരിച്ചു. ക്ഷീരകർഷകരുടെ സംശയങ്ങൾക്ക് ക്ഷീര വികസന ഓഫീസർ സി ജെ ജാസ്മിൻ മറുപടി നൽകുകയും യോഗത്തിന് നന്ദി പറയുകയും ചെയ്തു.