ഹോർട്ടികൾച്ചർ മിഷൻ മുഖേന സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന കൂൺഗ്രാമം പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം 2025 ഫെബ്രുവരി 28, വെള്ളിയാഴ്ച രാവിലെ 11ന് കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ വെച്ച് മന്ത്രി പി.പ്രസാദ് നിർവഹിക്കും. മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ചടങ്ങിൽ പഞ്ചായത്തുതല കൂൺ കൃഷിക്കൂട്ടങ്ങളുടെ രൂപീകരണപ്രഖ്യാപനവും കൂൺഗ്രാമം പദ്ധതി ലോഗോ പ്രകാശനവും നടക്കും.
രാഷ്ട്രീയ വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയ സമഗ്ര കൂൺകൃഷി വികസന പദ്ധതിയുടെ സംസ്ഥാനത്തെ ആദ്യഘട്ടം നടപ്പാക്കുന്നതിനായി ജില്ലയിലെ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിനെയാണ് തെരഞ്ഞെടുത്തത്. കടുത്തുരുത്തിയെ സമഗ്ര കൂൺ ഗ്രാമമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങിൽ സി. കെ. ആശ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ആദ്യ വില്പന ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ നിർവഹിക്കും .
കടുത്തുരുത്തി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി,കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി സ്മിത, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവൻ നായർ ,
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെൻ്റ് , ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ .എൻ സോണിക ,കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോണി തോട്ടുങ്കൽ ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .കെ സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി അധ്യക്ഷൻ സക്റിയ വർക്കി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രുതി ദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സെലിനാമ്മ ജോർജ്,ജില്ലാ പഞ്ചായത്ത് അംഗം ടി.എസ് ശരത്,കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി. സുനിൽ അമൽ ഭാസ്‌കരൻ, കൈലാസ് നാഥ്,സുബിൻ മാത്യു , നളിനി രാധാകൃഷ്‌ണൻ, ജിഷ രാജപ്പൻ നായർ,തങ്കമ്മ വർഗ്ഗീസ് , നയന ബിജു, കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.ജോ ജോസ്, കടുത്തുരുത്തി കൃഷി അസിസ്റ്റൻറ് ഡയറക്‌ടർ ടി.ആർ സ്വപ്ന,ബി.ഡി.ഒ പി.ആർ.ഷിനോദ്, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ കെ. ജയകൃഷ്‌ണൻ, ജയിംസ് പുല്ലാപ്പള്ളി, ത്രിഗുണസെൻ, അശ്വന്ത് മാമലശ്ശേരി, ടി.തോമസ് കീപ്പുറം, മാഞ്ഞൂർ മോഹൻകുമാർ, കാണക്കാരി അരവിന്ദാക്ഷൻ സന്തോഷ് കുഴിവേലി, പി.വി.സിറിയക്, സി.എം ജോസഫ്, ടോമി മ്യാലിൽ എന്നിവർ പങ്കെടുക്കും.
കൂൺഗ്രാമം പദ്ധതി കടുത്തുരുത്തിയിൽ
