ഫീഷറീസ് വകുപ്പിന്റെയും കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന പൊതു ജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപ പരിപാടി കോട്ടയം വിജയപുരം വട്ടമൂട് കടവിൽ ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. വിജയപുരം ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രമേഷ് ശശിധരൻ പങ്കെടുത്തു.