ജില്ലാ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജനകീയാസൂത്രണപദ്ധതി പ്രകാരം കോട്ടയം തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ കുമ്മനം കടവിൽ കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.ജാസ്മിൻ.കെ.ജോസ്, ഫിഷറീസ് ഉദ്യോഗസ്ഥർ, മത്സ്യകർഷകർ എന്നിവർ പങ്കെടുത്തു.
മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
