മത്സ്യകൃഷി നടത്തുന്നതിനായി പുതിയ കുളങ്ങൾ നിര്‍മ്മിക്കുക, കൃഷി ആരംഭിക്കുക, പിന്നാമ്പുറ അലങ്കാരമത്സ്യ ഉത്പാദന യൂണിറ്റ്, പിന്നാമ്പുറ മത്സ്യവിത്ത് (വരാല്‍, കരിമീന്‍) ഉത്പാദന യൂണിറ്റുകള്‍, അലങ്കാര മത്സ്യവിത്ത് ഉത്പാദന യൂണിറ്റ്, ആര്‍. എ. എസ് (പുനര്‍ ചംക്രമണ മത്സ്യ യുണിറ്റ്), പിന്നാമ്പുറ ചെറിയ ആര്‍. എ. എസ് യുണിറ്റ്, മോട്ടോര്‍ സൈക്കിളും ഐസ് ബോക്സും എന്നീ പദ്ധതികളിലേക്ക് മത്സ്യവകുപ്പ് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഗുണഭോക്താക്കള്‍ 2024 ജൂൺ 20 നു വൈകിട്ട് 5ന് മുന്‍പായി നിശ്ചിതമാതൃകയിലുള്ള അപേക്ഷകള്‍ പൈനാവിലുള്ള ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, നെടുങ്കണ്ടം മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ ലഭ്യമാക്കണം. അപേക്ഷാഫോറങ്ങളും കൂടുതല്‍ വിവരങ്ങളും മേല്‍പ്പറഞ്ഞ കാര്യാലയങ്ങളില്‍നിന്ന് പ്രവൃത്തിദിവസങ്ങളില്‍ ലഭിക്കുന്നതാണ് . ഫോൺ: 04862 233226.