പൊതുവിപണിയില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലവര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് എല്ലാ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയിലും കുറഞ്ഞത് ഒരു ഓണവിപണിയെങ്കിലും നടത്താന്‍ കൃഷിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. 1076 വിപണി കൃഷിവകുപ്പ് നേരിട്ടും 160 എണ്ണം വി.എഫ്.പി.സി.കെ.വഴിയും 764 എണ്ണം ഹോര്‍ട്ടികോര്‍പ്പ് വഴിയുമാണ് നടത്തുക. 2024 സെപ്റ്റംബര്‍ 11 മുതല്‍ 14 വരെയാണ് ഓണവിപണി പ്രവര്‍ത്തിക്കുക.
കൃഷിവകുപ്പ് സംസ്ഥാനത്ത് 2000 ഓണച്ചന്ത നടത്തും
