കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവ്വകലാശാലയുടെ വയനാട്ടിലെ പൂക്കോടുള്ള കോളേജ് ഓഫ് ഡെയറി സയൻസ് ആന്റ് ടെക്നോളജിയിലേയ്ക്ക് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗം ടീച്ചിങ് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ താല്ക്കാലിക നിയമനത്തിനായി 2026 മാർച്ച് 11ന് കോളേജിൽ വെച്ച് രാവിലെ 10 മണിയ്ക്ക് ഇന്റർവ്യൂ നടത്തുന്നു. ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ എം ടെക് ബിരുദവും യുജിസി നെറ്റും ഉള്ളവർക്ക് അപേക്ഷിയ്ക്കാം. ഈ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇല്ലെങ്കിൽ മാത്രം മെക്കാനിക്കൽ എഞ്ചിനീയറിങ് എം ടെക് ബിരുദധാരികളെ പരിഗണിയ്ക്കുന്നതാണ്. യോഗ്യതാസർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളും പകർപ്പുകളും പ്രവൃത്തിപരിചയം തെളിയിക്കുന്നതിനുള്ള രേഖകളും വയസ്സ് തെളിയിക്കുന്ന രേഖകളും അപേക്ഷാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.kvasu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ടീച്ചിങ് അസിസ്റ്റന്റ് നിയമനം