കേരളം ലോകത്തിനു നല്‍കിയ രുചിയും സുഗന്ധവുമാണ് കുരുമുളക് എന്ന നല്ലമുളക്. കുരുമുളകിന്റെ നാടുനേടി യൂറോപ്യന്‍ശക്തികള്‍ നൂറ്റാണ്ടുനടത്തിയ യാത്രകളാണ് ആധുനികലോകത്തെത്തന്നെ വഴിതിരിച്ചുവിട്ടത്. അവരിവിടെവന്ന് കുരുമുളകുമണികള്‍ മാത്രമല്ല തൈകളും കൊണ്ടുപോയി. അപ്പോഴൊക്കെ നമ്മള്‍ വിചാരിച്ചത് അവര്‍ക്ക് കുരുമുളകുവള്ളി…