Menu Close

വഴുതനയിലെ തൈ ചീയൽ രോഗ ലക്ഷണങ്ങൾ എങ്ങനെ കണ്ടെത്താം?

തവാരണകളിൽ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ് തൈ ചീയൽ രണ്ടു തരത്തിലുള്ള ലക്ഷണങ്ങളാണ് സാധാരണ കണ്ടു വരുന്നത്. മുളക്കുന്നതോടൊപ്പം ഉള്ള വാട്ടമാണ് ഒന്നാമത്തേത്. മുളച്ചതിന് ശേഷം ഉള്ള തൈ വാട്ടമാണ് രണ്ടാമത്തേത്. ഇതിൻറെ പ്രധാനമായ ലക്ഷണം,തീരെ ചെറിയ തൈകളുടെ മണ്ണിനോട് ചേർന്നുള്ള ഭാഗം നശിച്ചു പോകുന്നതാണ്. മൃദുവായി വെള്ളത്തിൽ കുതിർന്നതുപോലെ കാണപ്പെടുന്ന ഈ ഭാഗം പിന്നീട് ചീഞ്ഞു ചെടി കുഴഞ്ഞു വീണ് നശിച്ചു പോകുന്നു. ഇവയെ നിയന്ത്രിക്കാൻ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ മണ്ണിൽ ഒഴിക്കുകയും ചെടിയിൽ തളിക്കുകയും ചെയ്യുക. രോഗം രൂക്ഷമായ സന്ദർഭങ്ങളിൽ മാങ്കോസെബ് 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ കോപ്പർ ഓക്സി ക്ലോറൈഡ് 2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി തളിക്കുകയും മണ്ണിൽ ഒഴിക്കുകയും ചെയ്യുക.