Menu Close

വേനൽക്കാല പരിപാലന നിർദേശങ്ങൾ

വാഴ -നേന്ത്ര വാഴയുടെ കുലകൾ രൂപപ്പെടുന്നത് ഈ മാസത്തിലാണ്. കുലകളുടെ രൂപീകരണത്തിനും മിനും വളർച്ചക്കും വേണ്ടി ആവശ്യാനുസരണം നൽകുക. ജലസേചനം വരണ്ട കാലാവസ്ഥ നിലനിൽക്കുന്നതിനാൽ തെങ്ങിന് ആവശ്യാനുസരണം ജലസേചനം കൊടുക്കുകയും, മണ്ണിൽ ആവശ്യത്തിന് ഈർപ്പമുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. ശക്തിയായ സൂര്യപ്രകാശം ഇല്ലാത്തപ്പോൾ മാത്രം ജലസേചനം കൊടുക്കുക. കണികാ ജലസേചനത്തിലൂടെ ജല നഷ്ടം ഒരു പരിധിവരെ കുറയ്ക്കാനാകും ചൂടിൽ നിന്നും സംരക്ഷിക്കാൻ തെങ്ങിന്റെ തടയിൽ പുതയിടുക.വള്ളിപയർ -ചൂട് കൂടിയ അന്തരീക്ഷസ്ഥിതി തുടരുന്ന കാരണം പയറിൽ ഇലപ്പേൻ,മുഞ്ഞ, വെള്ളിച്ച എന്നീ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ഉപദ്രവം കൂടാൻ ഇടയുള്ളതിനാൽ 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി എമൽഷൻ ഇലയുടെ മുകളിലും അടിയിലും വീഴത്തക്കവണ്ണം രണ്ടാഴ്ച‌ ഇടവിട്ട് തളിച്ചു കൊടുക്കുക.ചീരയിൽ ഇല തീനി പുഴുക്കളെ നിയന്ത്രിക്കാൻ. ഗോമൂത്രം കാന്താരി മിശ്രിതം തളിക്കുക മുളക് -മുളകിൽ വെള്ളിച്ചയുടെ ആക്രമണം തടയാൻ 2 % വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുക.