ഭാരത സര്‍ക്കാര്‍ കൃഷി മന്ത്രലയത്തിന്‍റെയും കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെയും സംയുക്ത പദ്ധതിയായ SMAM ന് കീഴില്‍ പുതുതായി വാങ്ങുന്ന കാര്‍ഷിക യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും 40 – 50% വരെ സബ്സിഡി ലഭിക്കുന്നതാണ്. അപേക്ഷകന്‍ കുറഞ്ഞ ഭൂമിയ്ക്ക് എങ്കിലും കരം അടയ്ക്കുന്ന വ്യക്തിയായിരിക്കണം. ഈ പദ്ധതിയുടെ സൗജന്യ രജിസ്ട്രേഷന്‍ ക്യാമ്പ് 2024 ഓഗസ്റ്റ് 10 വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ജില്ലാ ഓഫീസില്‍ നടത്തുന്നു. താല്പര്യമുള്ളവര്‍ക്കു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, പുതിയ ഭൂനികുതി രസീത് (2024-25 സാമ്പത്തിക വര്‍ഷത്തേത്), ബാങ്ക് പാസ് ബുക്കിന്‍റെ ഫ്രണ്ട് പേജ്, പാന്‍കാര്‍ഡ്, പട്ടികജാതി/ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുടെ ഒറിജിനലും അവയുടെ ഒരു സെറ്റ് വീതം പകര്‍പ്പുകളുമായി വന്ന് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം ലഭിക്കുന്ന നിശ്ചിത അപേക്ഷകള്‍ക്ക് മാത്രമാണ് സബ്സിഡി ലഭിക്കുക.