കണ്ണൂർ ജില്ലാ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലുമ്മക്കായകൃഷി ചെയ്യാൻ ഗ്രൂപ്പുകൾ, സ്വയം സഹായസംഘങ്ങൾ, കർഷക കൂട്ടായ്‌മകൾ എന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മുള കൊണ്ട് 5 x 5 മീറ്റർ വിസ്തീർണമുള്ള റാക്ക് നിർമ്മിച്ച് കല്ലുമ്മക്കായകൃഷി ചെയ്യുന്നതിനായി 15,000 രൂപയാണ് യൂനിറ്റ് കോസ്റ്റ്. ജനറൽ വിഭാഗത്തിൻ 40 ശതമാനവും (പരമാവധി 6000 രൂപയും), എസ് സി വിഭാഗത്തിന് 75ശതമാനവും (പരമാവധി 11,250 രൂപയും) എസ് ടി വിഭാഗത്തിന് 100 ശതമാനവും സബ്‌സിഡി അനുവദിക്കും. അപേക്ഷകൾ 2024 നവംബർ രണ്ടിനകം തലശ്ശേരി, കണ്ണൂർ, അഴീക്കോട്, മാടായി മത്സ്യഭവനുകളിൽ ലഭിക്കും. ഫോൺ: 0497 2731081