Menu Close

ഇഞ്ചിയിലെ തണ്ടുതുരപ്പൻ

പുഴുക്കൾ ഇഞ്ചിയുടെ കൂമ്പ് തുരന്നു അകത്തെ കലകൾ ഭക്ഷിക്കുന്നു. ഇഞ്ചി തണ്ടുകളിൽ കാണുന്ന ദ്വാരങ്ങളും അവയിൽ നിന്നും പുറത്ത് വരുന്ന വിസർജ്യവും ഇതിൻ്റെ ലക്ഷണമാണ്. ഇവയെ നിയന്ത്രിക്കാനായി പുതുതായി ആക്രമണം ബാധിച്ചു തുടങ്ങുന്ന തണ്ടുകളെ നീക്കം ചെയ്‌ത്‌ വൃത്തിയാക്കുക. ബ്യുവേറിയ(20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ)തളിക്കുക. വേപ്പെണ്ണ എമൽഷൻ(20 മില്ലി വേപ്പെണ്ണ +20 ഗ്രാം വെളുത്തുള്ളി+5 ഗ്രാം ബാർ സോപ്പ് ഒരു ലിറ്റർ വെള്ളത്തിൽ)തളിക്കുക.

വേപ്പെണ്ണ വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിതം ഉണ്ടാക്കുന്നതെങ്ങനെ?