Menu Close

വിഷൻ 2031” സംസ്ഥാനതല കാർഷിക സെമിനാർ

കേരള കൃഷി വകുപ്പ് കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്നതിനും ഭാവി വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് വിഷൻ 2031 എന്ന പേരിൽ സംസ്ഥാനതല കാർഷിക സെമിനാർ നാളെ (ഒക്ടോബർ 25 ശനിയാഴ്ച) രാവിലെ 9 മണി മുതൽ 4 മണി വരെ ആലപ്പുഴ യെസ്‍കെ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തുന്നു. പ്രസ്തുത പരിപാടിയുടെ ഉദ്‌ഘാടനം അമ്പലപ്പുഴ എം എൽ എ എച്ച് സലാം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിക്കുന്നു.    കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരള കാർഷിക മേഖല കൈവരിച്ച നേട്ടങ്ങളേയും വെല്ലുവിളികളെയും വിലയിരുത്തി കൊണ്ടുള്ള സെമിനാറാണ് സംഘടിപ്പിക്കുന്നത്.