കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവകലാശാലയ്ക്കു കീഴിൽ, വിവിധ ജില്ലകളിൽ (തിരുവനന്തപുരം, ഇടുക്കി, വയനാട്) സ്ഥിതി ചെയ്യുന്ന ഡെയറി സയൻസ് കോളേജുകളിലും, വി.കെ.ഐ.ഡി.എഫ്.ടി. മണ്ണുത്തിയിലും (തൃശൂർ) നടത്തി വരുന്ന ബി.ടെക് (ഡെയറി/ഫുഡ് ടെക്നോളജി) കോഴ്‌സുകളിലേക്ക് ഉള്ള 2024-25 അക്കാദമിക് വർഷത്തെ സ്പോട്ട് അഡ്മിഷൻ 2024 സെപ്റ്റംബർ 13 ന് രാവിലെ 10.30-ന് പൂക്കോട് ക്യാമ്പസ്സിലെ സര്‍വകലാശാല ആസ്ഥാനത്ത് വെച്ച് നടത്തപ്പെടുന്നു. പ്രവേശനത്തിനായി നിശ്ചിത യോഗ്യത ഉള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും ഒറിജിനലും പകർപ്പുമായി, കീം (KEAM) അനുബന്ധ രേഖകൾ സഹിതം, 13ന് രാവിലെ 10.30 മണിക്ക് മുൻപായി പൂക്കോട് ക്യാമ്പസ്സിലെ സര്‍വകലാശാല ആസ്ഥാനത്ത് എത്തിച്ചേരേണ്ടതാണ്. വെബ്സൈറ്റ് – www.kvasu.ac.in, ഫോൺ: 04936 209272, 209270, 209269.
വെറ്ററിനറി സർവ്വകലാശാല: ബി.ടെക് (ഡെയറി/ഫുഡ് ടെക്നോളജി) കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ
