Menu Close

സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 30ന്

കേരള കാർഷികസർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ/ കേന്ദ്രങ്ങളിൽ 2024- 25 അധ്യയന വർഷം മുതൽ ആരംഭിക്കുന്ന പുതിയ പി എച്ച് ഡി /എം എസ് സി/ ഇന്റഗ്രേറ്റഡ്/ എംടെക്/ പിജി ഡിപ്ലോമ /ഡിപ്ലോമ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 2024 ഓഗസ്റ്റ് 30 ന് തൃശ്ശൂർ വെള്ളാനിക്കര കേരള കാർഷികസർവകലാശാല ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സെൻട്രൽ ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അഡ്മിഷനുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് www.admissions.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ – 0487-2438139.