കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ വിവിധ ജില്ലകളില്‍ (തിരുവനന്തപുരം, ഇടുക്കി, വയനാട്) സ്ഥിതിചെയ്യുന്ന ഡെയറി സയന്‍സ് കോളേജുകളിലും, മണ്ണുത്തി വി.കെ.ഐ.ഡി.എഫ്.ടിയിലും നടത്തിവരുന്ന ബി.ടെക് (ഡയറി/ഫുഡ്ടെക്നോളജി) കോഴ്സുകളിലേക്ക് ഉള്ള 2024-25 അക്കാദമിക വര്‍ഷത്തെ സ്പോട്ട് അഡ്മിഷന്‍ 2024 ഒക്ടോബര്‍ 21 ന് രാവിലെ 10.30 നു മണ്ണുത്തി വി.കെ.ഐ.ഡി.എഫ്.ടി കോളേജില്‍ വച്ച് നടത്തപ്പെടുന്നു. പ്രവേശനത്തിനായി നിശ്ചിത യോഗ്യതഉള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധരേഖകളുടെയും ഒറിജിനലും പകര്‍പ്പും കീം (KEAM) അനുബന്ധരേഖകളും സഹിതം മണ്ണുത്തി വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്‍റ് ഫുഡ് ടെക്നോളജി, മണ്ണൂത്തി (വി.കെ.ഐ.ഡി.എഫ്.ടി) കോളേജില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvasu.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 209272, 209270, 209269. മൊബൈല്‍ : 9562367900, 9446994414