Menu Close

റബ്ബര്‍തോട്ടങ്ങളില്‍ മണ്ണു-ജലസംരക്ഷണം: അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് ഓഫീസര്‍ മറുപടി പറയുന്നു

റബ്ബര്‍തോട്ടങ്ങളില്‍ മണ്ണു-ജലസംരക്ഷണം എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ച് അറിയുന്നതിന് റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററില്‍ വിളിക്കാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2024 ജൂണ്‍ 26 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബര്‍ബോര്‍ഡ് അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് ഓഫീസര്‍ കെ. ചന്ദ്രലേഖ ഫോണിലൂടെ മറുപടി പറയും. കോള്‍സെന്‍റര്‍ നമ്പര്‍ 04812576622 ആണ്. റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററിന്‍റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. റബ്ബര്‍ബോര്‍ഡിന്‍റെ വിവിധ പദ്ധതികള്‍, സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെനിന്നു ലഭിക്കും.