Menu Close

മണ്ണിലെ പൊട്ടാസ്യം നിലനിർത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കനത്ത മഴ ലഭിക്കുന്നതും മണൽ മണ്ണുള്ളതുമായ പ്രദേശങ്ങളിൽ പൊട്ടാസ്യം വളങ്ങൾ പല തവണകളായി നൽകുന്നത് പൊട്ടാസ്യം നഷ്ടം കുറയ്ക്കുവാൻ സഹായിക്കും. കളിമണ്ണ് കൂടുതലുള്ള സ്ഥലങ്ങളിൽ മുഴുവൻ പൊട്ടാസ്യവും അടിവളമായി നൽകാം. പുളിരസമുള്ള മണ്ണിൽ കുമ്മായം ഇട്ട് നിർവീര്യമാക്കിയതിനു ശേഷമേ പൊട്ടാസ്യം വളങ്ങൾ പ്രയോഗിക്കാവൂ. മണ്ണിലെ പൊട്ടാസ്യം മൂല്യം നിലനിർത്തുന്നത് വൈക്കോൽ മണ്ണിൽ കൂട്ടിക്കലർത്തുന്നത് കൊണ്ടാണ്.വൈക്കോൽ കലർത്തിയിട്ടും മണ്ണിൽ പൊട്ടാസ്യം അളവ് കുറവാണെങ്കിൽ ഒരു ഹെക്‌ടറിന് 15 കി.ഗ്രാം K2O ചേർക്കണം.