ഇലപ്പോളകൾ ദീർഘ വൃത്താകൃതിയിലുള്ളതും കൃത്യമായ രൂപമില്ലാത്തതോ ആയ ചാരനിറത്തിലുള്ള പച്ച പുള്ളിക്കുത്തുകൾ രൂപപ്പെടുന്നു. കതിര് വന്ന നെൽചെടികൾ രോഗത്തിന് പെട്ടെന്ന് വിധേയമാകുന്നു. കതിര് വരുന്ന സമയത്താണ് രോഗ ബാധയെങ്കിൽ കതിര് വരാതിരിക്കുകയോ അഥവാ വന്നാൽ തന്നെ പതിരാവുകയും ചെയ്യുന്നു. എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇവയെ നിയന്ത്രിക്കാനായി നൈട്രജൻ വളങ്ങളുടെ അമിതോപയോഗം ഒഴിവാക്കുക. രോഗ ലക്ഷണം കണ്ടു തുടങ്ങിയാൽ കുമിൾനാശിനികളായ പ്രൊപ്പിയോകൊണാസോൾ 1 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി തളിക്കുക.