കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള അംശദായം അടയ്ക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തിയതിനാൽ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശദായം കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് 2024 ജനുവരി 5 മുതൽ ജനുവരി 31 വരെ സമയം അനുവദിച്ച് ഉത്തരവായിട്ടുണ്ട്. കുടിശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപാ നിരക്കിൽ പിഴ ഈടാക്കും. ഇതിനകം 60 വയസ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് കുടിശിക അടയ്ക്കുന്നതിനും അംഗത്വം പുനഃസ്ഥാപിക്കുന്നതിനും സാധിക്കില്ല. കുടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളുമായി ബന്ധപ്പെടാം.
കുടിശിക നിവാരണം 5 മുതൽ 31വരെ
