Menu Close

കര്‍ഷകര്‍ക്കായി കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി സര്‍വീസ് ക്യാമ്പുകള്‍

കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിലെ എന്‍ജിനീയറിംഗ് വിഭാഗം സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ കോട്ടയം ജില്ലയിലെ കര്‍ഷകര്‍ക്കായി കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി സര്‍വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കര്‍ഷകസംഘങ്ങള്‍ക്കും 9496681854, 9496846155 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് ബുക്ക് ചെയ്യാം. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് 1000/- രൂപ വരെയുള്ള സ്പെയര്‍ പാര്‍ട്ട്സ് ഉപയോഗിച്ചുള്ള സര്‍വീസ് സൗജന്യമായിരിക്കും. രണ്ട് ഘട്ടങ്ങളിലായി ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ 20 സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കും. കൃഷി എന്‍ജിനീയറിംഗ് ഓഫീസിലെ മെക്കാനിക്കുകള്‍ക്ക് പുറമേ വിവിധ കാര്‍ഷിക യന്ത്രോപകരണ നിര്‍മാതാക്കളുടെ മെക്കാനിക്കുകളുടേയും സേവനം ക്യാമ്പില്‍ ലഭ്യമാണ്.