Menu Close

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്രവര്‍ത്തിക്ക് സര്‍വീസ് ക്യാമ്പ്

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കീഴിലെ സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്രവര്‍കത്തനങ്ങള്‍ക്കായി ജില്ലയില്‍ ആദ്യത്തെ സര്‍വീസ് ക്യാമ്പ് നടത്തി. ക്യാമ്പില്‍ 17 കര്‍ഷകര്‍ കാര്‍ഷിക യന്ത്രങ്ങളുമായി അറ്റകുറ്റപ്രവര്‍ത്തികള്‍ക്കായി എത്തി. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നാല് ബ്ലോക്കുകളിലായി ഇരുപതോളം സര്‍വീസ് ക്യാമ്പുകളാണ് നടത്തുന്നത്. കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 9383471924.  ഇ-മെയില്‍ – aeeagriwayand@gmail.com. കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.