പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി വടകര നഗരസഭ വികസന സെമിനാർ നഗരസഭ ടൗൺ ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിൽ നിന്നും വാർഡ് സഭകളിൽ നിന്നും പ്രത്യേക സഭകളിൽ നിന്നും വന്നിട്ടുള്ള നിർദ്ദേശങ്ങൾ വികസന സെമിനാറിൽ അവതരിപ്പിച്ചു. കാർഷിക മേഖലയിൽ നാളോം വയൽ പ്രദേശത്ത് 10 ഹെക്ടർ സ്ഥലത്ത് നെൽകൃഷി ചെയ്യാനും കൂൺ കൃഷിക്കും മില്ലറ്റ് കൃഷിക്കും പുഷ്പ കൃഷിക്കും ഊന്നൽ നൽകാനും തീരുമാനിച്ചു.