Menu Close

അഞ്ചുവര്‍ഷത്തിനുള്ളില്‍ പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത : കൃഷിമന്ത്രി

അടുത്ത അഞ്ചുവര്‍ഷം കൊണ്ട് നമുക്കാവശ്യമുള്ള പച്ചക്കറികള്‍ നാംതന്നെ ഉല്‍പ്പാദിപ്പിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആഭ്യന്തര പച്ചക്കറിയുത്പാദനം 17.21 ലക്ഷം മെട്രിക് ടണായി ഉയർന്നു. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 15 ലക്ഷം മെട്രിക് ടണ്ണായിരുന്നു. കേരളത്തിന് പ്രതിവർഷം 20 ലക്ഷം മെട്രിക് ടൺ പച്ചക്കറിയാണ് വേണ്ടത്. 2028-29ൽ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി സമഗ്ര പച്ചക്കറി ഉത്പാദനയജ്ഞം ആരംഭിക്കും. പരമ്പരാഗത കൃഷിക്കൊപ്പം ഹൈടെക് കൃഷിരീതികളും പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
2015-16ല്‍ 6.28 ലക്ഷം ടണ്ണായിരുന്ന പച്ചക്കറിയുല്‍പാദനം 2019-20 ആയതോടെ 15 ലക്ഷം ടണ്ണായി ഉയരുകയായിരുന്നു. അവിടെനിന്നാണ് ഇപ്പോള്‍ 17.21 ലക്ഷം ടണ്ണായി ഉയര്‍ന്നത്.