Menu Close

വൈറ്റില നെല്ലു ഗവേഷണ കേന്ദ്രത്തില്‍ വിത്തുകളും ജൈവ നിയന്ത്രണോപാധികളും

എറണാകുളം ജില്ലയിലെ വൈറ്റില നെല്ലു ഗവേഷണ കേന്ദ്രത്തില്‍ വിവിധ ഫലവൃക്ഷതൈകളായ ചാമ്പ, മാവ്, പ്ലാവ് എന്നിവയുടെയും പച്ചക്കറി തൈകളായ വഴുതന, ക്യാബേജ്, കോളിഫ്ളവര്‍, കറിവേപ്പ് എന്നിവയുടെയും കുറ്റിപ്പയര്‍, പാവല്‍, പടവലം, വഴുതന, ചീര, മുളക്, വെള്ളരി, മത്തന്‍, സാലഡ് വെള്ളരി, കുമ്പളം, ചുരക്ക എന്നിവയുടെ വിത്തുകളും സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ, ബ്യുവേറിയ എന്നീ ജൈവ നിയന്ത്രണോപാധികളും, പതിയന്‍ ശര്‍ക്കര എന്നറിയപ്പെടുന്ന മധ്യതിരുവിതാംകൂര്‍ ശര്‍ക്കര, അയര്‍, സൂക്ഷ്മ മൂലകമിശ്രിതം എന്നിവയും മണ്ണ്, ജലം, സസ്യപരിശോധന സൗകര്യം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.