കാർഷിക വികസന കർഷക ക്ഷേമ വകുപ്പും പോഷക സമൃദ്ധി മിഷനും സംയുക്തമായി സംസ്ഥാനതല പരമ്പരാഗത വിത്ത് ഉത്സവം 2025 ഫെബ്രുവരി 22, 23, 24 തീയതികളിൽ ആലപ്പുഴ കഞ്ഞിക്കുഴി പി.പി.സ്വാതന്ത്ര്യം സ്‌മാരക കമ്മ്യൂണിറ്റി ഫാളിൽ വച്ച് സംഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 18 ചൊവ്വാഴ്ച്ച (വാർഡ് 17 ൽ) കലാസാഗറിൽ ഓലമെടയൽ മത്സരം സംഘടിപ്പിക്കുന്നു. കൂടാതെ വൈകിട്ട് 5 മണിക്ക് വള്ളാട്ട് വായനശാല (വാർഡ് 5) യിൽ ചകിരിപിരി മത്സരവും സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9072712901 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. സംസ്ഥാനതല പരമ്പരാഗത വിത്തുത്സവത്തോടനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്ര, പരമ്പരാഗത വിത്തിനങ്ങളുടെ പ്രദർശന കൈമാറ്റ മേള, കർഷക സെമിനാറുകൾ, അനുഭവം പങ്കുവയ്ക്കൽ, കലാപരിപാടികൾ, പരമ്പരാഗത ഭക്ഷ്യമേള എന്നിവ ഉണ്ടായിരിക്കുന്നതാണ്.
വിത്ത് ഉത്സവം 2025 ഫെബ്രുവരി 22 മുതൽ
